മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ഭദ്രൻ ഒരുക്കിയ മോഹൻലാൽ ചിത്രം സ്ഫടികം. ആടുതോമയും കടുവാ ചാക്കോയും തുളസിയും മുട്ടനാടിന്റെ ചങ്കിലെ ചോരയും റെയ്ബാൻ ഗ്ലാസ്സും മുണ്ടു പറിച്ചിടിയുമെല്ലാം മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന കാഴ്ചകളാണ്. അത് പോലെ തന്നെ മനോഹരമാണ് ചിത്രത്തിലെ ഗാനങ്ങളും. പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ എന്ന ഗാനത്തിൽ ഉർവശി നിറഞ്ഞാടിയത് പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്.
ആ ഒരു ഓർമകളിലേക്ക് വീണ്ടും തിരികെ കൊണ്ടുപോകുന്ന ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. അഞ്ജന പള്ളത്താണ് ഫോട്ടോഷൂട്ടിലെ മോഡൽ. റബീഹ് മുഹമ്മദാണ് ഐസിഫ്ളയിം എന്ന ടീമിന് വേണ്ടി ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.