സ്പൈഡര്മാന് ഫാര്‍ ഫ്രം ഹോമിന് ഇന്ത്യയില്‍ മോശമല്ലാത്ത പ്രതികരണം. ചിത്രം ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടിയാണ്.
ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തിയത്. സ്പൈഡര്മാന് ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്പൈഡര്മാന് ഫാര്‍ ഫ്രം ഹോം. എന്നാല്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്പൈഡര്മാന് ഫാര്‍ ഫ്രം ഹോം എത്തിയത്.