മലയാളികളുടെ ഇഷ്ടതാരമാണ് ശ്രീജിത്ത് വിജയ്. രതിനിര്‍വേദം സിനിമയിലെ പപ്പു എന്ന കഥാപാത്രമായാണ് ശ്രീജിത്ത് കൂടുതലും അറിയപ്പെടുന്നത്. സിനിമകളില്‍ പിന്നീട് അധികം പ്രത്യക്ഷപ്പെടാതിരുന്ന താരം പിന്നീട് മിനി സ്ക്രീന്‍ രംഗത്ത് സജീവമായി. കുടുംബവിളക്ക് എന്ന സീരിയലിന്റെ ഭാഗമായിരുന്നു ശ്രീജിത്ത് വിജയ്.
പരമ്പരയില്‍ ഡോക്ടര്‍ അനിരുധ് എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. വളരെ കുറച്ചു കാലത്തേക്കു മാത്രമേ ആ കഥാപാത്രം ഉണ്ടായിരുന്നുള്ളു. ഇപ്പോളിതാ ചെറിയ സമയത്തിനുള്ളില്‍ സീരിയല്‍ തന്ന പ്രശസ്തിയെ പറ്റി മനസ് തുറക്കുകയാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ”കുടുംബവിളക്ക് പരമ്പര മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴക്കു കൂടുന്ന, അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ഒരു കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു. അമ്മയോട് ഒട്ടും സ്നേഹമില്ലാത്ത മകന് എന്നൊക്കെ പറഞ്ഞ് എന്റെ അടുത്ത് ചൂടായി. അതെന്റെ കഥാപാത്രമാണെന്ന് ഞാന്‍ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. അത് മനസിലാക്കിയത് കൊണ്ടാണോ എന്നറിയില്ല, ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയതെന്നും ശ്രീജിത്ത് പറയുന്നു.
സോഷ്യല്‍ മീഡിയയിലും മെസേജ് അയക്കുന്നവരുണ്ടെന്നും ശ്രീജിത്ത് പറയുന്നു. ഒരിക്കല്‍ ഒരാള്‍ തമിഴ്നാട്ടില്‍ നിന്ന് വിളിച്ച് തന്ന ഒരുപാട് ഇഷ്ടമാണ്. ആരാധനയാണ് എന്നൊക്കെ പറഞ്ഞു. തന്റെ നമ്പര്‍ എങ്ങനെ സംഘടിപ്പിച്ചു എന്ന് അറിയില്ല. അയാള്‍ തന്റെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് വച്ച് ആരാധിക്കാറുണ്ടായിരുന്നത്രേ. ഇതു കേട്ട് താന്‍ ഞെട്ടിയെന്നും ശ്രീജിത്ത് പറയുന്നു.