Categories: Malayalam

രണ്ട് വർഷത്തോളമായി ഞാനും എന്റെ ടീമും മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള സിനിമയുടെ ഗവേഷണത്തിലാണ്;തുറന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ബി ഉണ്ണിക്കൃഷ്ണനും ഒന്നിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം ആസ്പദമാക്കി സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്റെ എഴുപത്തിയഞ്ചാം ജന്മദിനം കഴിഞ്ഞ ദിവസം ആഘോഷിച്ച അവസരത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം സിനിമയാകുന്നു എന്ന തരത്തിൽ ഒട്ടേറെ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അതിനെക്കുറിച്ചു ഔദ്യോഗിക സ്ഥിതീകരണമൊന്നുമുണ്ടായിരുന്നില്ല.

ഇപ്പോൾ ശ്രീകുമാർ മേനോൻ പറയുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും കഴിഞ്ഞ 2 വർഷമായി സഖാവ് പിണറായി വിജയനെ കുറിച്ചുള്ള റിസർച്ചിലാണ് എന്നാണ്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ ആയിരിക്കും പിണറായി വിജയന്റെ വേഷം കൈകാര്യം ചെയ്യുക എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

പിണറായി വിജയന്റെ ഗെറ്റപ്പിലുള്ള മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഫാൻ മേയ്ഡ് പോസ്റ്ററുകൾ ഇപ്പോൾ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് പിണറായി വിജയൻ. ഇതുകൂടാതെ മോഹൻലാൽ നായകനായ രണ്ടാമൂഴം എന്ന ചിത്രവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകുമാർ മേനോൻ

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago