അഭിമുഖത്തിനിടയിൽ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന സിനിമയുടെ പ്രദർശനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആണ് തനിക്കെതിരായ പരാതിയിൽ ശ്രീനാഥ് ഭാസി വിശദീകരണം നൽകിയത്. താൻ ആരെയും തെറി വിളിച്ചിട്ടില്ലെന്നും തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
അതേസമയം, നടനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ശ്രീനാഥ് ഭാസിക്കെതിരെയുള്ള കേസ്. അഭിമുഖം നടത്തുന്നതിനിടയിൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഒരു ഓൺലൈൻ ചാനൽ മാധ്യമപ്രവർത്തകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. ചട്ടമ്പി സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ ആയിരുന്നു സംഭവം. പൊലീസിൽ പരാതി നൽകിയത് കൂടാതെ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു.
ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയതിനാണ് ശ്രീനാഥ് ഭാസിക്ക് എതിരെ അവതാരക പൊലീസിൽ പരാതി നൽകിയത്. ഓൺലൈൻ മാധ്യമപ്രവർത്തകയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയതിന് ഒപ്പം വനിതാ കമ്മീഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയായ ‘ചട്ടമ്പി’യുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടയിൽ ആയിരുന്നു പരാതിക്ക് ആധാരമായ സംഭവം. നടൻ പരസ്യമായി അപമാനിച്ചെന്നും അസഭ്യവർഷം നടത്തിയെന്നുമാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തക ആരോപിക്കുന്നത്.