മഞ്ജു വാര്യരെക്കുറിച്ചുള്ള നടി ശ്രീവിദ്യയുടെ വാക്കുകള്‍ വൈറലാകുന്നു. തന്നേക്കാള്‍ കഴിവുള്ളവരെ കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നുമെന്നും താന്‍ സന്തോഷം കണ്ടെത്തുന്നത് അത്തരം കാര്യങ്ങളിലാണെന്നുമായിരുന്നു ശ്രീവിദ്യ പറഞ്ഞത്. മഞ്ജു വാര്യരെ കാണുമ്പോള്‍ അത്തരത്തില്‍ ഒരു സന്തോഷമാണ് തോന്നുന്നതെന്നും ശ്രീവിദ്യ പറയുന്നു.
ജോണ്‍ബ്രിട്ടാസ് എംപിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം മഞ്ജുവിനെ കുറിച്ചും മഞ്ജുവിന്റെ അഭിനയത്തെ കുറിച്ചും തുറന്നുപറഞ്ഞത്. മഞ്ജു വാര്യരുമായി അഭിനയിക്കുമ്പോള്‍ തനിക്ക് ഭയങ്കര സന്തോഷമായിരുന്നുവെന്നും മഞ്ജുവുമായുള്ള അനുഭവം വളരെ നല്ലതായിരുന്നെന്നും ശ്രീവിദ്യ പറഞ്ഞു.
പദ്മിനിയുടേയും സാവിത്രിയുടേയും കൂടെ അഭിനയിക്കുമ്പോഴുണ്ടാകുന്ന ഒരു അനുഭൂതിയായിരുന്നു മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോഴെന്നും മഞ്ജു ഒരു നാച്യുറല്‍ ആക്ട്രസ് ആയിരുന്നെന്നും ശ്രീവിദ്യ പറഞ്ഞു. ശ്രീവിദ്യയുടെ വാക്കുകള്‍ ഇങ്ങനെ- എന്നെക്കാളും ഒത്തിരി കഴിവുള്ള താരങ്ങളെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. മഞ്ജു വാര്യരുടെ അടുത്ത് സംസാരിക്കുമ്പോഴും എനിക്ക് വലിയ സന്തോഷമുണ്ട്. ആ കുട്ടിയുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കരമായിട്ടുള്ള അനുഭവം ആയിരുന്നു. പത്മിനിയും സാവിത്രിയും പോലെയുള്ള നടിമാരുടെ കൂടെ അഭിനയിക്കുമ്ബോഴുള്ള ഫീലാണ് വന്നത്. നാച്ചുറല്‍ ആയിട്ടുള്ള താരമാണ്. ഇവരെ പോലെയുള്ളവരെ കാണുന്നതൊക്കെയാണ് എന്റെ സന്തോഷം’, ശ്രീവിദ്യ പറഞ്ഞു.