കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന തെലുങ്ക് താരമാണ് ശ്രീ റെഡ്ഡി. തുണിയുരിഞ്ഞ് പ്രതിഷേധിച്ചും പ്രമുഖ നിർമാതാവിന്റെ മകൻ സ്റ്റുഡിയോയിൽ വെച്ച് സെക്സിന് നിർബന്ധിപ്പിച്ച് പീഡിപ്പിച്ചെന്നുമുള്ള വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഢി ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോഴിതാ തന്നെ പീഡിപ്പിച്ച ആളുടെ പേരും ശ്രീ റെഡ്ഢി പുറത്തുവിട്ടിരിക്കുകയാണ്. ആ പേര് കേട്ട് സിനിമാലോകം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. ബാഹുബലിയിലെ വില്ലൻ റാണ ദഗുബട്ടിയുടെ സഹോദരനും സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു.സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് അഭിറാം തന്നെ പീഡിപ്പിച്ചതെന്നാണ് ശ്രീറെഡ്ഡി ഉന്നയിക്കുന്ന ആരോപണം. തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് അംഗത്വം നല്‍കാതെ അവഗണിച്ചതിന് പിന്നാലെയാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഒന്നൊന്നായി നടി പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ശ്രീ റെഡ്ഢി പുറത്തുവിട്ടിട്ടുണ്ട്.
పేర్లు చెప్పండి పేర్లు చెప్పండి అని కామెంట్స్ చేసారు కదా, దగ్గుపాటి సురేష్ బాబు కొడుకు అభిరామ్, వీడు ఒక అమ్మాయిలనే కాదు Sona అనే Transgender ని కూడా వదల్లేదు అంత కామాంధుడు మన అభిరామ్, ఇటువంటి వెదవలు ఇంకా ఉన్నారు అందరి పేర్లు బయటపెడతా #srireddy #Srileaks #srireddyleaks pic.twitter.com/y3XPX0TCx2
— Sri Reddy (@MsSriReddy) April 10, 2018
Whoever leaked these, wait for my turn for #SriReddyLeaks Coming Soon.. I won’t forgive you people this time !!!!!!! #SriReddy #SriLeaks pic.twitter.com/W8C0ZsJnly
— Sri Reddy (@srireddyleaks) April 11, 2018