തമിഴിലെ മുതിർന്ന നടൻ വിജയകുമാറിന്റെ മകളാണ് നടി കൂടിയായ ശ്രീദേവി വിജയകുമാര്‍. തെന്നിന്ത്യൻ നായികമാരായിരുന്ന വനിതയുടെയും പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. ബാലതാരമായി തുടങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും നായികാ വേഷങ്ങളിൽ തിളങ്ങിയ ശ്രീദേവി വിവാഹ ശേഷം സിനിമയില്‍ ഇടവേള എടുത്തിരിക്കുകയാണ്. നടൻ അരുൺ വിജയ് ഇവരുടെ അർദ്ധസഹോദരനാണ്. ശ്രീദേവിയുടെ സഹോദരി പ്രീത ദീലിപിൻ്റെ നായികയായി ഉദയപുരം സുൽത്താനിൽ അഭിനയിച്ചിരുന്നു.
മുപ്പത്തിനാലാം വയസ്സിലും തന്റെ സൗന്ദര്യത്തിന് യാതൊരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുന്ന ശ്രീദേവി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോസ് ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. റിക്ഷ മാമ എന്ന സത്യരാജ്, ഖുശ്ബു, ഗൗതമി എന്നിവർ അഭിനയിച്ച ചിത്രത്തിൽ ബാലതാരമായാണ് ശ്രീദേവി അഭിനയത്തിന് തുടക്കം കുറിച്ചത്. കാതൽ വൈറസ്, പ്രിയമാന തോഴി, തിഥികുധേ തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ദേവതൈ കണ്ടേൻ എന്ന വിജയചിത്രത്തിൽ ധനുഷിന്റെ നായികയായി അഭിനയിച്ച താരം ബിസിനസുകാരനായ രാഹുലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്. രൂപികയാണ് മകൾ.