മലയാളത്തിലും ദക്ഷിണേന്ത്യ മുഴുവനും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന. അഭിനയമികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഭാവന തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
നവാഗതരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ അഭിനയ ജീവിതത്തിന് തുടക്കം. താരതമ്യേനെ മികച്ച സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിന് ശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു. അതേപോലെ നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
ഇപ്പോഴിതാ ഭാവന നായികയായി അഭിനയിക്കുന്ന കന്നഡ ചിത്രമായ ‘ശ്രീകൃഷ്ണ@ജിമെയിൽ.കോം’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുകയാണ്. കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ ഒരു വക്കീലായിട്ടാണ് ഭാവന എത്തുന്നത്. നാഗശേഖറാണ് സംവിധാനം. സന്ദേശ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ പതിനഞ്ചിന് കന്നഡയിലും മലയാളത്തിലുമായി പ്രദർശനത്തിനെത്തും.