സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ എത്തിയ നടന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ സര്‍ക്കാര്‍. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സമയത്ത് താരത്തിന്റെ വരവ് ലങ്കയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ടൂറിസം മന്ത്രി നേരിട്ടെത്തി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനെ അടക്കമുള്ളവരോട് മമ്മൂട്ടി സംസാരിച്ചു.
എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിദാനം ചെയ്യുന്ന ചിത്കരത്തിന്റെ ഷൂട്ടിംഗിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. ശ്രീലഹ്കയിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ വരവ്. വലിയ പ്രാധാന്യത്തോടെയാണ് ലങ്കന്‍ സര്‍ക്കാര്‍ മമ്മൂട്ടിയുടെ വരവിനെ കണ്ടത്.
നേരത്തേ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യയും മമ്മൂട്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊളംബോയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇത് വലിയ വാര്‍ത്തയായിരുന്നു.