ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2010ലാണ് ഫോര്‍ഫ്രണ്ട്സ് റിലീസ് ചെയ്യുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയം ചിത്രത്തിലും നടി ജിന്‍സി എന്ന കഥാപാത്രമായും വേഷമിട്ടു. 1983, അന്ന റസൂലും എന്നീ സിനിമകളാണ് ശ്രിന്ദയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യില്‍ സുശീല എന്ന കഥാപാത്രമായിരുന്നു ശ്രിന്ദയുടേത്.
ഈ വേഷം ആദ്യം അവതരിപ്പിക്കാന്‍ തീരുമാനിച്ചത് റിമി ടോമിയായിരുന്നു. പിന്നീട് റിമി ഈ വേഷം നിരസിച്ചതോടെയാണ് ശ്രിന്ദയെ സംവിധായകന് തെരഞ്ഞെടുത്തത്. ചിത്രത്തിലെ നര്‍മ്മം തുളുമ്പുന്ന ഡയലോഗായിരുന്നു ചേട്ടാ മേക്കപ് കുറഞ്ഞു പോയോ എന്നത്. നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദയെ കൂടാതെ നിക്കി ഗല്‍റാണി, അനൂപ് മേനോന് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഭീഷ്മപർവ്വം എന്ന മമ്മൂട്ടി ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ള ഒരു നടി കൂടിയാണ് ശ്രിന്ദ. ഇപ്പോഴിതാ താരം പങ്കു വച്ചിരിക്കുന്ന ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ചാന്ദിനി ബാർ പുനരാവിഷ്കരിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ആര്യൻ ഡി നായരാണ്.
മധുർ ഭണ്ഡാർക്കർ സംവിധാനം നിർവഹിച്ച് 2001ൽ പുറത്തിറങ്ങിയ ചാന്ദിനി ബാർ എന്ന ക്രൈം ഡ്രാമ ചിത്രം മുംബൈ അധോലോകത്തിന്റെ കാണാകാഴ്ചകളാണ് പറയുന്നത്. തബു, അതുൽ കുൽക്കർണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വ്യഭിചാരം, ഡാൻസ് ബാർ, ഗൺ ക്രൈം തുടങ്ങിയ മേഖലകളിലൂടെയാണ് കഥ പറയുന്നത്. അനന്യ ഖാരെ, രാജ്പാൽ യാദവ്, മീനാക്ഷി സഹാനി, വിശാൽ തക്കാർ തുടങ്ങിയവരും മുഖ്യവേഷങ്ങളിൽ എത്തിയ ചിത്രം നാല് ദേശീയ അവാർഡുകളാണ് കരസ്ഥമാക്കിയത്.
View this post on Instagram