ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2010ലാണ് ഫോര്‍ഫ്രണ്ട്സ് റിലീസ് ചെയ്യുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയം ചിത്രത്തിലും നടി ജിന്‍സി എന്ന കഥാപാത്രമായും വേഷമിട്ടു. 1983, അന്ന റസൂലും എന്നീ സിനിമകളാണ് ശ്രിന്ദയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യില്‍ സുശീല എന്ന കഥാപാത്രമായിരുന്നു സൃന്ദയുടേത്. ഈ വേഷം ആദ്യം അവതരിപ്പിക്കാന്‍ തീരുമാനിച്ചത് റിമി ടോമിയായിരുന്നു. പിന്നീട് റിമി ഈ വേഷം നിരസിച്ചതോടെയാണ് സൃന്ദയെ സംവിധായകന് തെരഞ്ഞെടുത്തത്. ചിത്രത്തിലെ നര്‍മ്മം തുളുമ്പുന്ന ഡയലോഗായിരുന്നു ചേട്ടാ മേക്കപ് കുറഞ്ഞു പോയോ എന്നത്. നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദയെ കൂടാതെ നിക്കി ഗല്‍റാണി, അനൂപ് മേനോന് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ബിഗ്സ്ക്രീനിലേത് പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് സൃന്ദ.
ഇപ്പോഴിതാ ശ്രിന്ദ പങ്കു വെച്ച പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ഞ ടോപ്പണിഞ്ഞ് അതിസുന്ദരിയായാണ് ശ്രിന്ദ ചിത്രത്തില്‍. മിക്കപ്പോഴും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കു വെക്കാറുണ്ട് താരം.