ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2010ലാണ് ഫോര്‍ഫ്രണ്ട്സ് റിലീസ് ചെയ്യുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയം ചിത്രത്തിലും നടി ജിന്‍സി എന്ന കഥാപാത്രമായും വേഷമിട്ടു. 1983, അന്ന റസൂലും എന്നീ സിനിമകളാണ് ശ്രിന്ദയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യില്‍ സുശീല എന്ന കഥാപാത്രമായിരുന്നു സൃന്ദയുടേത്. ഈ വേഷം ആദ്യം അവതരിപ്പിക്കാന്‍ തീരുമാനിച്ചത് റിമി ടോമിയായിരുന്നു. പിന്നീട് റിമി ഈ വേഷം നിരസിച്ചതോടെയാണ് സൃന്ദയെ സംവിധായകന് തെരഞ്ഞെടുത്തത്. ചിത്രത്തിലെ നര്‍മ്മം തുളുമ്പുന്ന ഡയലോഗായിരുന്നു ചേട്ടാ മേക്കപ് കുറഞ്ഞു പോയോ എന്നത്. നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദയെ കൂടാതെ നിക്കി ഗല്‍റാണി, അനൂപ് മേനോന് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. കുരുതി എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സുമ എന്ന കഥാപാത്രത്തെ ആയിരുന്നു ഈ ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രിന്ദ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. വേറിട്ട ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. ചിത്രങ്ങളില്‍ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്.