മലയാള ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശ്രുതി ഹരിഹരൻ. സിനിമ കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രുതിയുടെ സിനിമ അരങ്ങേറ്റം. ആദ്യ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല അതുകൊണ്ട് തന്നെ ശ്രുതി മലയാളത്തിൽ പിന്നീട് സജീവമായിരുന്നില്ല .പക്ഷേ കന്നട സിനിമയാണ് ശ്രുതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. നിരവധി സൂപ്പർ താരങ്ങളോടൊപ്പം കന്നടയിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്.
കന്നഡയിലെ തന്നെ തിരക്കുള്ള നടിയായി മാറാൻ അധികകാലം ഒന്നും വേണ്ടി വന്നില്ല .സോഷ്യൽ മീഡിയയിൽ തന്നെ നിരവധി ഫാൻ മ്പേസ്സുള്ള താരമിപ്പോൾ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിൽ സംശയം ഉണർത്തുന്നത്. 2018 ലാണ് ശ്രുതി വിവാഹിതയായത്. താരത്തിന് ഒരു മകൾ കൂടിയുണ്ട്.
എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾ ആകുമ്പോൾ വീണ്ടും വിവാഹ ചിത്രം പങ്കുവയ്ക്കുകയാണ്. എന്നാൽ എന്തുകൊണ്ടാണ് ഒരു പ്രത്യേക അവസരം ഒന്നും ഇല്ലാതിരുന്നിട്ടുകൂടി വിവാഹചിത്രങ്ങൾ പങ്കു വെക്കുന്നത് ന്ന് ആരാധകർ കമന്ററുകളിലൂടെ ചോദിക്കുന്നുണ്ട് എന്നാൽ വിവാഹചിത്രങ്ങൾ പങ്കുവയ്ക്കാൻ വിശേഷപ്പെട്ട ദിവസം വരേണ്ട ആവശ്യമില്ല എന്നാണ് താരം ചിലർക്ക് മറുപടി നൽകിയിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി ശ്രുതി തന്നെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ തന്നെ നിരവധി വീഡിയോകളും ചെയ്തിട്ടുണ്ട്