മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രമായാണ് ശ്രുതി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നത്. ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി. വഴികളിലും ചര്‍മത്തെയും മുടിയേയും അതിന്റെ വഴിക്കുവിടുക എന്നാണ് ശ്രുതി പറയുന്നത്. എങ്കിലും ചില തനിനാടന്‍ പൊടിക്കൈകളും ശ്രുതി പ്രയോഗിക്കുന്നുണ്ട്.
ആഴ്ചയിലൊരിക്കല്‍ മുഖത്ത് കസ്തൂരി മഞ്ഞള്‍ പുരട്ടും. വീട്ടില്‍ തന്നെ കസ്തൂരി മഞ്ഞള്‍ ചെടി ഉണ്ട്. അമ്മ അത് ഉണക്കി പൊടിച്ചു സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞള്‍ തൈരിലോ തേനിലോ യോജിപ്പിച്ചു മുഖത്തു പുരട്ടും. കുറച്ചു സമയം മുഖത്ത് അത് വച്ചശേഷം കഴുകിക്കളയും. അമിതമായി വളരുന്ന രോമങ്ങള്‍ കളയാനും മുഖത്തിനു തിളക്കം ലഭിക്കാനും കസ്തൂരി മഞ്ഞള്‍ നല്ലതാണ്. ചര്‍മത്തിന് ഒരു പുത്തനുണര്‍വ് ലഭിക്കാനും സഹായിക്കും. മെഡിക്കല്‍ ഫെയ്സ് വാഷ് ഉപയോഗിച്ചു രണ്ടു നേരം മുഖം കഴുകാറുണ്ടെന്നും ശ്രുതി പറയുന്നു.