മക്കളുടെ ഫോട്ടോ പകർത്താൻ ശ്രമിച്ച പാപ്പരാസികളെ സ്നേഹപൂർവം വിലക്കി നടൻ സൂര്യ. കുടുംബസമേതം കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പാപ്പരാസികൾ ഫോട്ടോ പകർത്താൻ ശ്രമിച്ചത്. സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തു. എന്നാൽ. പാപ്പരാസികൾ കുട്ടികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അത് സ്നേഹപൂർവം വിലക്കുകയായിരുന്നു സൂര്യ.
ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയ, ദേവ് എന്നിവർക്കും ഒപ്പം മുംബൈയിൽ എത്തിയത് ആയിരുന്നു താരം. ഹോട്ടലിൽ നിന്ന് കുടുംബത്തോടൊപ്പം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് താരകുടുംബത്തെ പാപ്പരാസികൾ വളഞ്ഞത്. തന്റെയും ജ്യോതികയുടെയും ഫോട്ടോ എടുത്തുകൊള്ളാൻ പറഞ്ഞ സൂര്യ കുട്ടികളെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു.
തുടർന്ന് സൂര്യയും ജ്യോതികയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ, ഇതിനിടയിൽ ചിലർ കുട്ടികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇവരോട് ആയിരുന്നു സ്നേഹപൂർവം താരത്തിന്റെ അഭ്യർത്ഥന. കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിൽ നിന്ന് ഇവരെ വിലക്കുകയും ചെയ്തു.