തെന്നിന്ത്യയിലെ സൂപ്പർ താര ദമ്പതികളാണ് നടൻ അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. ഈ താരദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയ എല്ലാക്കാലത്തും ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്കയുടെ ചിത്രങ്ങളാണ്. നടിയും ശാലിനിയുടെ സഹോദരിയുമായ ശാമിലി വനിതാദിനത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അജിത്ത് – ശാലിനി താരദമ്പതികൾ സമൂഹമാധ്യമങ്ങളിൽ കുടുംബചിത്രങ്ങൾ അങ്ങനെ പങ്കുവെക്കാറില്ല. അതുകൊണ്ടു തന്നെ വളരെ അപൂർവമായി എത്തുന്ന താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ് പതിവ്. ‘വിത്ത് മൈ ലേഡീസ്, ഹാപ്പി വിമൻസ് ഡേ’ എന്ന് കുറിച്ചായിരുന്നു സഹോദരി ശാലിനിക്കും അനൗഷ്കയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ ശാമിലി പങ്കുവെച്ചത്.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. കേരളത്തിലും അജിത്തിന് നിറയെ ആരാധകരുണ്ട്. കഴിഞ്ഞയിടെ മകന്റെ ഏഴാം പിറന്നാൾ കുടുംബത്തോടൊപ്പം അജിത്ത് ആഘോഷമാക്കിയിരുന്നു. മാർച്ച് രണ്ടിന് ആയിരുന്നു മകൻ ആദ്വികിന് ഏഴു വയസ് പൂർത്തിയായത്. കുടുംബം ഒരുമിച്ച് കൂടിയാണ് ഈ സന്തോഷനിമിഷം ആഘോഷിച്ചത്. ഷൂട്ടിംഗിന്റെ തിരക്ക് കാരണം കുടുംബാംഗങ്ങൾക്കൊപ്പം അധികസമയം ചെലവഴിക്കാൻ അജിത്ത് കുമാറിന് കഴിയാറില്ല. ഒരു റസ്റ്റോറന്റിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം.
View this post on Instagram