ചുരുക്കം ചില സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സുന്ദരിയാണ് അനുകുട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അനുമോൾ. നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതമായ അനുമോൾ പിന്നീട് ഏറെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായി. കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടാൻ അനുമോൾക്ക് സാധിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന് സീരിയലില്‍ താരം ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു.
കോമഡി വേഷങ്ങളിൽ കൂടുതലായി തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്. താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓന്തിനെ ലാളിച്ചുകൊണ്ടും തലയിലേന്തിയുമെല്ലാമുള്ള ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് വൈറലായത്. ഐഡോട്ട് വെഡ്ഡിങ്സാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.