ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന കോമഡി പരിപാടിയാണ് സ്റ്റാർ മാജികിന് ആരാധകർ ഏറെയാണ്. സിനിമാ-സീരിയൽ മിമിക്രി രംഗത്തുനിന്നും എത്തിയ നിരവധി താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ എല്ലാ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളതെങ്കിലും ആരാധകരുടെ കാര്യത്തിൽ ഒരുപടി മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് അനുമോൾ. സ്റ്റാർ മാജിക്കിനെ കുറിച്ച് നിരന്തരം വിവാദങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും റേറ്റിങ്ങിൽ ഒട്ടും താഴെ പോകാതെ പ്രോഗ്രാം മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്രയാണ് പ്രോഗ്രാമിന്റെ അവതാരക.
സീരിയലുകൾക്ക് ഇടവേള നൽകി സ്റ്റാർ മാജികിൽ മാത്രമാണ് അനുക്കുട്ടി ഇപ്പോൾ പങ്കെടുക്കുന്നത്. അതിനിടയിൽ ഷോർട്ട് ഫിലിമുകളിലും താരം പങ്കെടുക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ടുകളിലൂടെയും അനുക്കുട്ടി ആരാധകരുടെ മനം കവരാറുണ്ട്.
ഇപ്പോഴിതാ വെറൈറ്റി ആയിട്ടുള്ള ഒരു ഫോട്ടോഷൂട്ടാണ് താരം പങ്ക് വെച്ചിരിക്കുന്നത്. സാരിക്ക് ബ്ലൗസ് കിട്ടിയില്ലേൽ എന്ത് കൊണ്ട് ഷർട്ട് ഉപയോഗിച്ചുകൂടാ? എന്ന ക്യാപ്ഷനോട് കൂടിയാണ് അനു ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അതുൽ രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.