മിനസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ശ്രീവിദ്യ. ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സ്ഥിരം മത്സരാര്‍ത്ഥി ആണ് താരം. യുവാക്കള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടമാണ് ശ്രീവിദ്യയെ. സിനിമയിലൂടെ ആണ് ശ്രീവിദ്യ ലൈംലൈറ്റിലേക്ക് എത്തുന്നത്. ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഷാഫി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതിനു ശേഷമാണ് സ്റ്റാര്‍ മാജിക് വേദിയിലെത്തിയിലേക്കെത്തുന്നത്. ഈയിടെ തന്റെ അച്ഛനെക്കുറിച്ച് താരം പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.
പ്രവാസിയായിരുന്നു തന്റെ അച്ഛനെന്ന് താരം പറയുന്നു. അമ്മ ഗര്‍ഭിണി ആയ ശേഷം ആണ് അച്ഛന് ഗള്‍ഫിലേക്ക് പോകുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം തിരിച്ചു വരുന്നതു. എന്റെ മൂന്നാം വയസിലാണ് ഞാന്‍ അച്ഛനെ ആദ്യമായി കാണുന്നത്. അച്ഛന് ആദ്യമായി വന്നിറങ്ങുമ്പോള്‍ എന്റെ കൂടെ എന്റെ കസിന്സും ഉണ്ടായിരുന്നു. അതുകൊണ്ട് അച്ഛനു സ്വന്തം മകള്‍ ആരാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന വ്യക്തികളില്‍ ഒരാള്‍ തന്റെ അച്ഛനാണ് എന്നും താരം പറഞ്ഞു.
അച്ഛന്റെ പേര് കുഞ്ഞമ്പു എന്നാണ്. വസന്ത എന്നാണ് അമ്മയുടെ പേര്. ശ്രീകാന്ത് എന്നു പേരുള്ള ഒരു ചേട്ടനുമുണ്ട് ശ്രീവിദ്യയ്ക്ക്. വല്ലപ്പോഴും മാത്രം ആയിരുന്നു അച്ഛന് നാട്ടില്‍ വന്നിരുന്നത്. അച്ഛനൊപ്പം സമയം ചെലവഴിച്ച് കൊതിതീരും മുന്‍പ് തന്നെ അച്ഛന് ഗള്‍ഫിലേക്ക് തിരിച്ചു പോകും. അടുത്തമാസം അച്ഛന് നാട്ടിലേക്ക് വരുന്നുണ്ട് എന്നും താന്‍ അതിന്റെ ത്രില്ലിലാണ് എന്നും നടി പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി ബഹ്റിനില്‍ സെയില്‍സ് മാനേജരാണ് അച്ഛന്.