Categories: MalayalamReviews

ആദ്യാവസാനം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കിംഗ് ഫിഷ്; റിവ്യൂ വായിക്കാം

അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയുമായി എത്തിയ ചിത്രമാണ് കിംഗ് ഫിഷ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. ടെക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുര്‍ഗാ കൃഷ്ണ, നിരഞ്ജന അനൂപ്, നിസ എന്നിവരാണ് നായികമാര്‍. ദിവ്യ പിള്ളയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഫീല്‍ ഗുഡ് മൂവി എന്ന നിലയില്‍ കിംഗ് ഫിഷ് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

കിംഗ് ഫിഷ് എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനെ അന്വേഷിച്ച് ഗോസിപ്പ് വാര്‍ത്തകള്‍ എഴുതുന്ന ഒരു പത്രപ്രവര്‍ത്തകന്‍ നിയോഗിക്കപ്പെടുകയും ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഭാസ്‌കര വര്‍മയും രഞ്ജിത്ത് അവതരിപ്പിക്കുന്ന ദശരഥ വര്‍മയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭാസ്‌കര വര്‍മയുടെ അമ്മാവനാണ് ദശരഥ വര്‍മ. മരുമകന് വേണ്ടി അമ്മാവന്‍ നീക്കിവച്ച കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ക്കായി ഭാസ്‌കര വര്‍മ എത്തുന്നതോടെ സിനിമയുടെ ഗതി മാറുകയാണ്. തന്നെപ്പോലെ ഒറ്റത്തടിയായി നിന്നുപോകുമെന്ന് ശപിച്ച അമ്മാവനെ ബോധിപ്പിക്കാന്‍ വാടകയ്‌ക്കെടുന്ന ഭാര്യയുമായാണ് മരുമകന്റെ വരവ്. അതിനു ശേഷം അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ഭാസ്‌കര വര്‍മയുടെ ജീവിതത്തിലേക്ക് പല രീതിയില്‍ കടന്നു വരുന്ന നാല് സ്ത്രീ കഥാപാത്രങ്ങളെ ആണ് ദുര്‍ഗയും നിരഞ്ജനയും നിസയും ദിവ്യയും അവതരിപ്പിക്കുന്നത്.

അനൂപ് മേനോന്റെ തിരക്കഥയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. തിരക്കഥയെ അത്രതന്നെ മനോഹരമാക്കിയാണ് അനൂപ് മേനോന്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. സംവിധായകനെന്ന നിലയിലുള്ള ആദ്യ ചിത്രമായിരുന്നിട്ടും അനൂപ് മേനോന്‍ പുലര്‍ത്തിയ കയ്യടക്കമാണ് ചിത്രത്തെ മികച്ച രീതിയില്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചത്. മനസിനെ സ്പര്‍ശിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. സംഗീതത്തിനും അത്രതന്നെ പ്രാധാന്യമാണ് ചിത്രത്തിനുള്ളത്. ആദ്യാവസാനം വരെ ആകാംഷയുളവാക്കുന്ന കഥാ സന്ദര്‍ഭങ്ങളും മികച്ച സംഭാഷണങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി എന്നു വേണം പറയാന്‍. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കും അത്രതന്നെ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.

ഭാസ്‌കര വര്‍മയായി അനൂപ് മേനോനും ദശരഥ വര്‍മയായി രഞ്ജിത്തും മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും മികവ് പുലര്‍ത്തി. ഇര്‍ഷാദ് അവതരിപ്പിച്ച നവാസ് അലി എന്ന കഥാപാത്രവും കൈയടി നേടുന്നുണ്ട്. ചിത്രത്തിലെ ഓരോ ദൃശ്യങ്ങളും കൈയടക്കത്തോടെയാണ് ഛായാഗ്രാഹകന്‍ മഹാദേവന്‍ തമ്പി പകര്‍ത്തിയത്. ചിത്രത്തിന്റെ മുഴുവന്‍ ഫീലും പ്രേക്ഷകന്റെ മനസിലേക്ക് പകര്‍ന്നു നല്‍കുന്ന ദൃശ്യങ്ങളാണ് ഛായാഗ്രാഹകന്‍ ഒരുക്കിയത്. രതീഷ് വേഗയുടെ സംഗീതവും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല എന്നത് സംവിധായകന്റെ മികവായി വേണം എടുത്തു പറയാന്‍. പുതുമയും വ്യത്യസ്തതയും പകര്‍ന്നു നല്‍കുന്ന ഒരു കംപ്ലീറ്റ് എന്‍ര്‍ടെയ്‌നറാണ് കിംഗ് ഫിഷ്. ഒരേ സമയം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ചിത്രം ആകര്‍ഷിക്കുന്നുണ്ട്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

6 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

6 days ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago