Categories: CelebritiesNewsTelugu

കയറുകട്ടിലിൽ ഭീംല നായകും തൊട്ടപ്പുറത്ത് ഡാനിയേൽ ശേഖറും; വൈറലായി തെലുങ്ക് ‘അയ്യപ്പനും കോശിയും’ സെറ്റിൽ നിന്നുള്ള ചിത്രം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് അന്തരിച്ച സച്ചിയുടെ സംവിധാനത്തിൽ പിറന്ന അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും അയ്യപ്പനും കോശിയുമായി തകർത്തഭിനയിച്ച ചിത്രം ഇതാ ഇപ്പോൾ തെലുങ്കിൽ റീമേക്ക് ചെയ്യുകയാണ്. ‘ഭീംല നായക്’ എന്നാണ് തെലുങ്കിൽ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ തെലുങ്കിൽ എത്തുമ്പോൾ ഭീംല നായക് ആകുന്നു. പവൻ കല്യാൺ ആണ് ഭീംല നായക് ആയി സിനിമയിൽ എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി തെലുങ്കിൽ ഡാനിയേൽ ശേഖറാകുമ്പോൾ ആ കഥാപാത്രമായി എത്തുന്നത് റാണ ദഗുബട്ടി ആണ്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഭീംല നായക് ലൊക്കേഷൻ സെറ്റിൽ നിന്നുള്ള ഒരു ചിത്രമാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകറാണ് ഈ പടം പുറത്തുവിട്ടിരിക്കുന്നത്.

പവൻ കല്യാണും റാണ ദഗുബട്ടിയും ലൊക്കേഷനിൽ വിശ്രമിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലൊക്കേഷനിൽ സെറ്റിട്ടിരിക്കുന്ന ഒരു കയറു കട്ടിലിലും കാളവണ്ടിയിലുമായാണ് താരങ്ങൾ വിശ്രമിക്കുന്നത്. ആക്ഷൻ ചിത്രീകരണത്തിന് ശേഷമാണ് വിശ്രമമെന്ന് ചിത്രത്തിൽ നിന്ന് വ്യക്തം. സെറ്റിലെ കയറു കട്ടിലിൽ ഒരു തലയണ വെച്ചാണ് പവൻ കല്യാൺ കിടക്കുന്നത്. കൈലി മുണ്ടും നീല ഷർട്ടുമാണ് വേഷം. തൊട്ടപ്പുറത്ത് കിടക്കുന്ന കാളവണ്ടിയിൽ തലയ്ക്ക് കൈ കൊണ്ട് താങ്ങ് കൊടുത്ത് കിടക്കുന്ന റാണ ദഗുബട്ടിയെയും കാണാം. വെള്ള മുണ്ടും ഷർട്ടുമാണ് റാണയുടെ വേഷം.

അതേസമയം, പവർ സ്റ്റാർ പവൻ കല്യാണിന്റെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. പവൻ കല്യാണിന്റെ സിംപ്ലിസിറ്റി എന്ന രീതിയിലാണ് ചിത്രം ആരാധകർ പ്രചരിപ്പിക്കുന്നത്. ചിത്രത്തിൽ പവൻ കല്യാണിന് നായികയായി നിത്യ മേനോനും റാണയുടെ നായികയായി സംയുക്ത മേനോനുമാണ് എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക് ക്യാമറ ചലിപ്പിക്കുന്നത് രവി കെ ചന്ദ്രനാണ്. സിതാര എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. 2022 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago