രജനികാന്ത് നായകനായ ദർബാറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.ബോംബെയിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത്. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാവകയും ഉറപ്പുനൽകുന്ന ഒരു ചിത്രമായിരിക്കും ദർബാർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കല്ലെറിഞ്ഞിരിക്കുകയാണ് ചില യുവാക്കൾ.സമീപത്തെ കോളജിലെ വിദ്യാര്‍ത്ഥികളാണ് കല്ലെറിഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സെറ്റില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് കല്ലെറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോളജ് മാനേജ്മെന്റിനെതിരെ സംവിധായകന് പരാതി നല്കി.
ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുമ്പോൾ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.