ദുല്‍ഖര്‍ സല്മാന് കൊച്ചുകൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയ പ്യാലി ഇനി ആമസോണില്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും അകാലത്തില്‍ വേര്‍പിരിഞ്ഞ അതുല്യനടന് എന്‍. എഫ്. വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍. എഫ്. വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആമസോണില്‍ സ്ട്രീമിംഗ് ആരംഭിച്ചു. തീയറ്ററില്‍ പ്രദര്‍ശന വിജയം നേടിയ പ്യാലി കുട്ടികളുടേയും കുടുംബപ്രേക്ഷകരുടേയും മനം കവര്‍ന്നിരുന്നു.
സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിന്നും ചേര്‍ന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ബാര്‍ബി ശര്‍മ്മയാണ് ചിത്രത്തില്‍ പ്യാലിയായി എത്തിയത്. ബാര്‍ബിയെ കൂടാതെ ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു
ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിങ് – ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍- ഗീവര്‍ തമ്പി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍- സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന് മോഹന്‍, കോസ്റ്റ്യൂം – സിജി തോമസ്, കലാ സംവിധാനം – സുനില്‍ കുമാരന്, വരികള്‍ – പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍, സ്റ്റില്‍സ് – അജേഷ് ആവണി, നൃത്ത സംവിധാനം – നന്ദ, ഗ്രാഫിക്സ് – ഡബ്ല്യുഡബ്ല്യുഇ, അസോസിയേറ്റ് ഡയറക്ടര്‍ – അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് – ഫസല്‍ എ. ബക്കര്‍, കളറിസ്റ്റ് – ശ്രീക് വാരിയര്‍, ടൈറ്റില്‍സ് – വിനീത് വാസുദേവന്‍, മോഷന്‍ പോസ്റ്റര്‍ – സ്പേസ് മാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ : വിഷ്ണു നാരായണന്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്, പി ആര് പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.