പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മിയ ജോര്‍ജ്. 2010 ല്‍ പുറത്തിറങ്ങിയ ഒരു സ്മോള്‍ ഫാമിലിയിലൂടെയാണ് മിയ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ സാരിയില്‍ തിളങ്ങുന്ന മിയയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ‘സാരി ഉടുക്കുന്നത് ഒരു നാടന്‍ പെണ്‍കുട്ടി ലുക്ക് നല്‍കും’ എന്ന അടിക്കുറിപ്പോടെ മിയ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിരവധി പേരാണ് ലൈക്ക് ചെയ്തും കമന്റ് ചെയ്തും എത്തിയത്.
വിക്രം നായകനായി എത്തിയ കോബ്രയാണ് മിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആര്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തത്. ഓഗസ്റ്റ് 31 ന് തീയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഒടിടിയിലും റിലീസ് ചെയ്തിരുന്നു.