മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ഒരു മാസം പിന്നിടുമ്പോഴും റിലീസിംഗ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ ലൂസിഫർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ്ലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മുരളി ഗോപിയുടെ ഗംഭീര തിരക്കഥയും ദീപക് ദേവിന്റെ ചടുലമായ പശ്ചാത്തല സംഗീതവും ചിത്രത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചു. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച മാസ് മസാല ചിത്രമായി തീരുവാൻ ലൂസിഫറിന് ഇതിലൂടെ സാധിച്ചു . ഇതിനിടെ ലൂസിഫറിനെത്തേടി ആദ്യപുരസ്കാരം എത്തിയിരിക്കുകയാണ് ഇപ്പോൾ .
2019 ലെ ഏറ്റവും മികച്ച ആക്ഷൻ ഡയറക്ടർക്കുള്ള മഴവിൽ മനോരമ എന്റർടൈന്മെന്റ് അവാർഡ് ആണ് ഇപ്പോൾ ലൂസിഫറിന്റെ ആക്ഷൻ ഡയറക്ടറായ സ്റ്റണ്ട് സിൽവയ്ക്ക് കിട്ടിയിരിക്കുന്നത്. ലൂസിഫറിന് കിട്ടുന്ന ആദ്യ അവാർഡ് എന്ന നിലയിൽ തന്റെ ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സിൽവ. തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് സിൽവ നന്ദി അറിയിച്ചത്. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നായിരുന്നു ലൂസിഫറിലേത്. പ്രത്യേകിച്ചും മോഹൻലാൽ കാണിച്ച മെയ്‌വഴക്കം തിയേറ്ററുകളിൽ ഏറെ ആവേശം സൃഷ്ടിച്ചു .ലൂസിഫറിന്റെ ഈ വലിയ വിജയത്തിന് സഹായകമായതും ഈ മികച്ചു നിന്ന സ്റ്റണ്ട് സീനുകൾ തന്നെയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…