മലയാളികള്‍ക്ക് സുപരിചിതമാണ് താര കല്യാണിന്റെ കുടുംബം. താര കല്യാണും അമ്മ സുബലക്ഷ്മിയും മകള്‍ സൗഭാഗ്യയും മരുമകന് അര്ജുന് സോമശേഖരനും കൊച്ചുമകളുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. താര കല്യാണും മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
View this post on Instagram
ഇപ്പോഴിതാ അമ്മമ്മയുടെ വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ. 86-ാം വയസില്‍ ഡിജെ നൈറ്റ് ആസ്വദിക്കുന്ന സുബലക്ഷ്മിയുടെ വിഡിയോയാണ് സൗഭാഗ്യ പങ്കുവച്ചത്. ‘ 86-ാം വയസില്‍ തന്റെ ആദ്യത്തെ ഡിജെ നൈറ്റ് ആസ്വദിക്കുന്നു’ എന്നാണ് സൗഭാഗ്യ കുറിച്ചത്. താര കല്യാണ്‍, അര്ജുന് എന്നിവരേയും വിഡിയോയില്‍ കാണാം.
നര്‍ത്തകിയായ താര കല്യാണ്‍ ആണ് കുടുംബത്തില്‍ നിന്ന് ആദ്യം അഭിനയ രംഗത്തേക്ക് എത്തിയത്. ‘അമ്മേ ഭഗവതി’ എന്ന ചിത്രത്തില്‍ ചോറ്റാനിക്കര ദേവി ആയി അഭിനയിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ സിനിമ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ താര കല്യാണ്‍ അഭിനയിച്ചു. കല്യാണരാമന് എന്ന ചിത്രത്തിലൂടെയാണ് സുബലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. നന്ദനം, പാണ്ടിപ്പട, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സുശാന്ത് സിംഗ് രജ്പുത് നായകനായ ദില്‍ ബെച്ചാര എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുവച്ചു സുബലക്ഷ്മിയമ്മ. ഇതിനിടെ സൗഭാഗ്യ സോഷ്യല്‍ മീഡിയ തന്റെ തട്ടകമാക്കി മാറ്റി. മികച്ച നല്‍ത്തകി കൂടിയാണ് സൗഭാഗ്യ.