സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് നടൻ യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റർ ടു. ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തിയ സിനിമയ്ക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ആഗോളതലത്തിൽ തന്നെ വൻ വിജയത്തിലേക്ക് കുതിക്കുകയാണ് കെജിഎഫ് ചാപ്റ്റർ ടു. ഇതിനിടയിലാണ് യാഷിന്റെ ഒരു പഴയ വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സിനിമയുടെ പ്രമോഷന് വേണ്ടി യാഷ് ഓട്ടോ ഓടിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
2009ൽ യാഷും ഹരിപ്രിയയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് കല്ലറ സന്തേ. ചിത്രത്തിൽ സോമു എന്ന കഥാപാത്രമായാണ് യാഷ് എത്തിയത്. സോമു എന്ന കഥാപാത്രം സിനിമയിൽ ഓട്ടോറിക്ഷ ഡ്രൈവറായാണ് അഭിനയിച്ചത്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ട് ആയിരുന്നു യാഷ് ഓട്ടോ ഓടിച്ചത്. ജനപ്രിയ റേഡിയോ സ്റ്റേഷനിലെ മത്സരത്തിന്റെ ഭാഗമായിട്ട് ആയിരുന്നു ഇത്. മത്സരത്തിൽ വിജയിച്ച പെൺകുട്ടിയെ യാഷ് ബംഗളൂരു നഗരത്തിലെ റൈഡിനായി തെരഞ്ഞെടുക്കണമായിരുന്നു. എന്നാൽ, മറ്റ് രണ്ടു പേരെ നിരാശരാക്കേണ്ട എന്ന് കരുതി മൂന്ന് പെൺകുട്ടികളെയും ഒരു ഓട്ടോ സവാരിക്കായി യാഷ് കൂടെ കൂട്ടി. ഈ ഓട്ടോ സവാരിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
അതേസമയം, താൻ എങ്ങനെ ഒരു നടനായി മാറി എന്നതിനെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും ഇന്ത്യാ ടുഡേയോട് സംസാരിക്കവെ യാഷ് പറഞ്ഞിരുന്നു. മൈസൂർ സ്വദേശിയായ യാഷ് ഹാസനിലാണ് ജനിച്ചത്. ഇടത്തരം കുടുംബത്തിൽപ്പെട്ട യാഷ് കുട്ടിക്കാലം മുഴുവൻ മൈസൂരിൽ ആയിരുന്നു ചെലവഴിച്ചത്. അച്ഛൻ ബി എം ടി എസ് ബസ് ഡ്രൈവർ ആയിരുന്നു. അമ്മ വീട്ടമ്മയും. എന്നാൽ, ഒരു നടനാകാൻ യാഷ് എപ്പോഴും ആഗ്രഹിച്ചു. ഒരു നടനെന്ന നിലയിൽ ഒരാൾക്ക് ലഭിക്കുന്ന അധികശ്രദ്ധ തനിക്ക് ഇഷ്ടമായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് യാഷ് പറയുന്നത്. ഏതായാലും യാഷ് മനസിൽ കാത്തുസൂക്ഷിച്ച ആഗ്രഹം സഫലമായി. ഇന്ന് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിലേക്ക് എത്തി നിൽക്കുകയാണ് യാഷ്.
Then:- Drived auto for his next movie pramotion
Now :- Entire India waiting for his next movie like a hell..! @TheNameIsYash #KGFChapter2 #YashBOSS #KGF2InCinemas pic.twitter.com/71VybHVNdy— K Y C (@karthikyashcuIt) April 13, 2022