മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുചിത്ര നായര്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുചിത്ര നായര്‍. വാനമ്പാടി സീരിയലിലെ ജനപ്രിയ കഥാപാത്രമായ പത്മിനിയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി ആയിരുന്നു ഈ കഥാപാത്രത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ ടെലിവിഷന്‍ മേഖലയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തടികുറച്ച് മെലിഞ്ഞാണ് സുന്ദരി താരം ചിത്രങ്ങളിലുള്ളത്. ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കുറച്ചുനാള്‍ മുമ്പുവരെ പുറത്തുവന്ന ചിത്രങ്ങളില്‍ താരം അല്പം തടിച്ചിരുന്നു. പെട്ടെന്ന് എങ്ങനെയാണ് താരം ഇത്രയും മെലിഞ്ഞത് എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഇതിനുള്ള ഉത്തരവും താരം പറഞ്ഞു.
തടി കുറയ്ക്കാന്‍ രണ്ടു കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് താരം പറയുന്നത്. ഒന്നാമത്തെ കാര്യം ശ്രദ്ധിക്കേണ്ടത് ഡയറ്റ് ആണ്. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലാം ഒഴിവാക്കുക. പൊരിച്ച ഭക്ഷണം കൃത്യമായി നിയന്ത്രിക്കുക. കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. രണ്ടാമത്തെ കാര്യം വര്‍ക്കൗട്ട് ആണ്. കൃത്യമായി വര്‍ക്കൗട്ട് ചെയ്തില്ലെങ്കില്‍ നമ്മള് കഴിക്കുന്നതുകൊണ്ട് ഒന്നും ഒരു കാര്യവും ഉണ്ടാവില്ല. അതുകൊണ്ട് വര്‍ക്കൗട്ട് കൃത്യമായി ചെയ്യണം. ഇതാണ് തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട് സുചിത്രയ്ക്കു പറയാനുള്ളത്.