ഇന്നലെയായിരുന്നു തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയുടെ അറുപതാം പിറന്നാള്‍. കുടുംബാഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സുഹാസിനിയുടെ ജന്മദിനം ആഘോഷമാക്കി. ആഘോഷത്തിന്റെ ഭാഗമായി സുഹാസിനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ആഘോഷത്തിനിടെ പകര്‍ത്തിയ, അച്ഛന് ചാരുഹാസനൊപ്പമുള്ള ചിത്രം Could not resist posting this emotional picture എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.
View this post on Instagram
1983-ല്‍ പത്മരാജന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാള സിനിമയില്‍ അരങ്ങേറുന്നത്. 1980-ല്‍ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനി ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 1986-ല്‍ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
പ്രശസ്ത സിനിമ സംവിധായകന് മണിരത്നമാണ് സുഹാസിനിയുടെ ഭര്‍ത്താവ്. 1988-ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഏക മകന് നന്ദന്. താരം എപ്പോള്‍ മണിരത്നവും സഹോദരനായ ജി.ശ്രീനിവാസനും ചേര്‍ന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിര്‍മാണ രംഗത്തും സജീവമാണ് സുഹാസിനി.