സുഹാസിനി മലയാളികൾക്ക് മാത്രമല്ല ദക്ഷിണേന്ത്യ മുഴുവനുമുള്ള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. കഴിഞ്ഞ വർഷമാണ് താരം തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത്. നടൻ കമലഹാസന്റെ ജ്യേഷ്ഠസഹോദരൻ ചാരുഹാസന്റെ മകളാണ് സുഹാസിനി. ഇൻസ്റ്റാഗ്രാമിൽ നടി പങ്ക് വെച്ച ഫോട്ടോകളാണ് ഇപ്പോൾ ആരാധകശ്രദ്ധ നേടുന്നത്. 13 വർഷത്തെ ഇടവേളകളിലുള്ള ചിത്രങ്ങളാണ് സുഹാസിനി പങ്ക് വെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയുവാൻ പറ്റാത്ത വിധമാണ് ചിത്രങ്ങൾ.
View this post on Instagram
1983-ല്‍ പത്മരാജന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാള സിനിമയില്‍ അരങ്ങേറുന്നത്. 1980-ല്‍ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനി ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 1986-ല്‍ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
പ്രശസ്ത സിനിമ സംവിധായകന് മണിരത്നമാണ് സുഹാസിനിയുടെ ഭര്‍ത്താവ്. 1988-ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഏക മകന് നന്ദന്. താരം എപ്പോള്‍ മണിരത്നവും സഹോദരനായ ജി.ശ്രീനിവാസനും ചേര്‍ന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിര്‍മാണ രംഗത്തും സജീവമാണ് സുഹാസിനി. മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ് സുഹാസിനിയെ പ്രേക്ഷകർ അവസാനമായി കണ്ടത്.