നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രം ‘സുമേഷ് & രമേഷിന്റെ രണ്ടാമത്തെടീസര്‍ എത്തി. ചിത്രം നവംബര്‍ 26ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.
ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ് അയൂബ് ഖാനും, സംഗീത സംവിധാനം യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ആണ്.
വൈറ്റ്സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ കെ.എല്‍ 7 എന്റര്ടൈന്മെന്റ്സുമായി ചേര്‍ന്ന് ഫരീദ്ഖാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിരിക്കുന്നത് സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേര്‍ന്നാണ്.