സണ്ണി ലിയോണിന്റേയും ഡാനിയല്‍ വെബ്ബറിന്റേയും പതിനൊന്നാം വിവാഹവാര്‍ഷികമാണ് ഇന്ന്. വിവാഹ വാര്‍ഷിക ദിനത്തില്‍ സണ്ണി ലിയോണ്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. വിവാഹ റിസപ്ഷന് പണമടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും അവിടെ നിന്ന് ഇന്നെത്തിനില്ക്കുന്ന ഇടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ടെന്നും സണ്ണി ലിയോണ്‍ പറയുന്നു.
തങ്ങള്‍ക്ക് പണമില്ലാതിരുന്ന കാലമുണ്ടായിരുന്നുവെന്ന് സണ്ണി ലിയോണ്‍ പറയുന്നു. അന്‍പതില്‍ താഴെ അതിഥികള്‍ പങ്കെടുത്തതായിരുന്നു വിവാഹ ചടങ്ങ്. റിസപ്ഷന് പണമടയ്ക്കാന്‍ വിവാഹത്തിന് ലഭിച്ച ഗിഫ്റ്റ് കവറുകള്‍ തുറക്കേണ്ടിവന്ന സാഹചര്യം. അലങ്കോലമായ ഫ്ളവര്‍ ഡെക്കറേഷനുകളും മദ്യപിച്ച് മോശം പ്രസംഗം നടത്തിയവരും. നമ്മള് ഒരുമിച്ച് എത്രത്തോളം എത്തി എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഇതെന്ന് സണ്ണി ലിയോണ്‍ പറയുന്നു. നമ്മള് പങ്കിട്ട സ്നേഹം കൂടാതെ ഇതൊന്നും സാധ്യമായിരുന്നില്ല. തങ്ങളുടെ വിവാഹ കഥ തനിക്ക് ഇഷ്ടമാണെന്നും അത് തങ്ങളുടെ യാത്രയാണെന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് കുട്ടികളാണ് സണ്ണിക്കും ഡാനിയല്‍ വെബ്ബരിനുമുള്ളത്. നിഷയാണ് മൂത്തയാള്‍. നിഷയെ സണ്ണിയും ഡാനിയലും ദത്തെടുക്കുകയായിരുന്നു. പിന്നാലെ സരോഹസിയിലൂടെ നോഹ്, അഷര്‍ എന്നീ ഇരട്ടക്കുട്ടികളും ഇവര്‍ക്ക് ജനിച്ചു.
View this post on Instagram