ബോളിവുഡ് താരം സണ്ണി ലിയോൺ കുടുംബസമേതം ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിലാണ്. പൂവാറിലെ റിസോർട്ടിലാണ് താരം താമസിക്കുന്നത്. റിസോർട്ടിൽ ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന ചിത്രം താരം നേരത്തെ ആരാധകരുമായി പങ്കു വച്ചിരുന്നു. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരോടൊപ്പമാണ് സണ്ണി കേരളത്തിൽ എത്തിയത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ ദേശി ലുക്കിലുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. ടോമസ് മൗക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പൂവാർ ദ്വീപിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.