ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കല്‍ ത്രില്ലറിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറുകയാണ് സണ്ണി ലിയോണി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നാറില്‍ പൂര്‍ത്തിയാക്കി. അതിനു പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
View this post on Instagram
കുളയട്ടയെ കയ്യിലെടുത്ത് എടുത്ത് തന്റെ ടീം അംഗങ്ങളുടെ ധൈര്യം പരീക്ഷിക്കുന്ന സണ്ണിയാണ് വിഡിയോയില്‍. കുളയട്ടയെ കമ്പ് കൊണ്ടെടുത്ത് ടീം അംഗങ്ങളുടെ കയ്യില്‍ വയ്ക്കാന്‍ നോക്കുകയാണ് സണ്ണി. ഒരു കമ്പുകൊണ്ട് അട്ടയെ കയ്യിലെടുത്ത് താരം തന്റെ സെലിബ്രിറ്റി മാനേജറായ സണ്ണി രജനിയുടെ കയ്യിലാണ് ആദ്യം വയ്ക്കാന്‍ നോക്കുന്നത്. സണ്ണിയുടെ പരീക്ഷണത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ അരവിന്ദ് പട്വാള്‍ എന്നയാള്‍ അട്ടയെ കയ്യിലേക്ക് വാങ്ങി. ഇത് കണ്ട് പേടിച്ച സണ്ണി അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് അട്ടയെ തട്ടിക്കളയുന്നതുമാണ് രസകരമായ വിഡിയോയില്‍ ഉള്ളത്.
View this post on Instagram
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരാണ് നിര്‍മിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
View this post on Instagram