നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ ‘പടവെട്ട്’ സിനിമയ്ക്ക് പാക്ക് അപ്പ് പറഞ്ഞ് സണ്ണി വെയ്ൻ. ചിത്രത്തിന്റെ നിർമാണം സണ്ണി വെയ്ൻ ആണ്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘പടവെട്ട്’. ‘പടവെട്ട് പാക്ക് അപ്പ്’ എന്ന് പറഞ്ഞു കൊണ്ടാണ് സണ്ണി വെയ്ൻ പാക്ക് അപ്പ് വിളിച്ചത്. അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനാണ് ചിത്രത്തിലെ നായിക.
സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മഞ്ജു വാര്യരും പ്രധാനവേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം – ദീപക് ഡി മേനോൻ.
എഡിറ്റിംഗ് – ഷെഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനിങ്ങ് – രംഗനാഥ് രവി, ആർട് ഡയറക്ഷൻ – സുഭാഷ് കരുൺ, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – മഷൻ ഹംസ. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, VFX മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്ഡ്മങ്ക്സ്.
#Padavettu Shoot Packup 👍 pic.twitter.com/miYx7ZlQ3R
— AB George (@AbGeorge_) March 14, 2022