ഹൃതിക് റോഷൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ 30. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി.വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രം ഗണിതശാസ്ത്രജ്ഞന് ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയുള്ളതാണ്. വിമർശകർക്കുള്ള മറുപടി എന്നപോലെ ഗംഭീര പ്രകടനമാണ് ട്രെയിലറിൽ ഹൃതിക്റോഷൻ കാഴ്ചവെച്ചിരിക്കുന്നത് .
രണ്ടു വർഷത്തിനുശേഷമാണ് താരത്തിന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് റിലയന്‍സ് എന്റര്ടെയ്ൻമെന്റും ഫാന്റം ഫിലിംസും ചേര്‍ന്നാണ്. പല കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് ഡേറ്റ് നീട്ടിവെച്ചിരുന്നു. സൂപ്പർ 30- യുടെ ചിത്രീകരണത്തിനിടയിലാണ് സംവിധായകനെതിരെ ലൈംഗിക ആരോപണം ഉണ്ടാകുന്നത്.