ആരണ്യകാണ്ഡത്തിന് ശേഷം ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്സ് ട്രെയ്ലർ പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, ഗായത്രി, സമന്തപ്രഭു, രമ്യ കൃഷ്ണൻ, ഭഗവതി പെരുമാൾ, മിഷ്കിൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. മാർച്ച് 29നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. വിജയ് സേതുപതി ട്രാൻസ്ജെൻഡർ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഡാർക്ക് കോമഡി ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും സൂപ്പർ ഡീലക്സ് എന്ന് ട്രെയ്ലർ സൂചന നൽകുന്നുണ്ട്.