ചെമ്പൻ വിനോദ് – വിനയ് ഫോർട്ട് എന്നിവർ അഭിനയിച്ച്, ജിജു അശോകൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രം തമിഴിലേക്ക്.
ജിജു അശോകൻ തമിഴിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യചിത്രം കൂടിയാണിത്. AAAR പ്രൊഡക്ഷൻസിന്റെ ബാനറിൽ ലവൻ, കുശൻ, കമലം ഫിലിംസിന്റെ ബാനറിൽ T B രഘുനാഥൻ എന്നിവർ സംയുക്തമായാണ് സിനിമയുടെ നിർമാണം.
2015ൽ മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട് എന്നിവരെ കൂടാതെ അനന്യ, സുധീർ കരമന, അജു വർഗീസ്, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, സുനിൽ സുഖദ, മുസ്തഫ, വനിത കൃഷ്ണചന്ദ്രൻ, തെസ്നി ഖാൻ, ജാനകി കൃഷ്ണൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. ചിത്രത്തിന് മികച്ച റിവ്യൂ ആയിരുന്നു ലഭിച്ചത്.
റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങൾക്ക് ശേഷം AAAR പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി എന്നിവയാണ് കമലം ഫിലിംസിന്റെ മറ്റു ചിത്രങ്ങൾ. കോമഡി ത്രില്ലർ ജോണറിൽപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ഗന്ധർവ്വൻ കോട്ടൈ, ആൾവാർ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നിവിടങ്ങളിലായി ഈ വർഷവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ അഭിനേതാക്കൾ, CREW തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുന്നതായിരിക്കും എന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു. ദേവ് മോഹൻ നായകനാകുന്ന ‘പുള്ളി’ എന്ന മലയാള ചലച്ചിത്രം ആണ് ജിജു അശോകന്റെ അടുത്തതായി റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ചിത്രം.