വിന്റേജ് രജനികാന്തിന്റെ സ്റ്റൈലും മാസ്സും തിരികെ തന്ന പേട്ട വിജയകരമായി പ്രദർശനം തുടരുകയാണ്. കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ടയിലൂടെ പഴയ രജനി തിരിച്ചു വന്നല്ലോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് തലൈവർ നൽകിയ ക്ലാസ് മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. “അതെല്ലാം കാണികൾക്ക് ഇഷ്ടപ്പെടുന്നുണ്ട്. അവരെ സന്തോഷിപ്പിക്കു എന്നതാണ് നമ്മുടെ ജോലി. അവർക്ക് സന്തോഷമെങ്കിൽ നമുക്കും സന്തോഷം.” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Hear what the one and only Superstar @Rajinikanth has to say about the outstanding response to #Petta !#Rajinified #Rajinikanth pic.twitter.com/XIsPD9OorS
— Sun Pictures (@sunpictures) January 11, 2019
“സിനിമ എല്ലാവർക്കും നന്നായി ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് കേൾക്കുന്നത്. വലിയ സന്തോഷമുണ്ട്. കാർത്തിക് സുബ്ബരാജിനും സൺ പിക്ചേഴ്സിനും മുഴുവൻ യൂണിറ്റിനും അവകാശപ്പെട്ടതാണ് ഈ വിജയം” അദ്ദേഹം കൂട്ടിച്ചേർത്തു