പ്രശസ്ത സാഹസിക ടെലിവിഷൻ പ്രോഗ്രാമായ ബിയർ ഗ്രിൽസ് അവതരിപ്പിക്കുന്ന മാൻ vs വൈൽഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 12നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എപ്പിസോഡ് പുറത്ത് വന്നത്.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സൂപ്പർസ്റ്റാർ രജനികാന്ത് ബിയർ ഗ്രിൽസിനൊപ്പം പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡിൽ വരുമെന്നാണ് അറിയുവാൻ കഴിയുന്നത്. കർണാടകയിലെ ബന്ധിപുർ വനത്തിലാണ് ഷൂട്ട് നടക്കുന്നത്. ഇന്ന് നടക്കുന്ന ഷൂട്ടിൽ രജനികാന്ത് പങ്കെടുക്കും. കൂടാതെ ജനുവരി 30ന് നടക്കുന്ന ഷൂട്ടിൽ ബോളിവുഡ് താരം അക്ഷയ് കുമാറും പങ്കെടുക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്.