ട്രയിലർ റിലീസിന് വേണ്ടി കൈ കോർത്ത് മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ. അനൂപ് മേനോൻ നായകനായി എത്തുന്ന ചിത്രം 21 ഗ്രാംസിന്റെ ട്രയിലർ ആണ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ സൂപ്പർ താരങ്ങൾ ഒരുമിച്ച് പുറത്തു വിട്ടത്. ഇവർക്കൊപ്പം മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും ട്രയിലർ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ സൂചനയാണ് ട്രയിലർ നമുക്ക് നൽകുന്നത്.
ഉദ്വോദഭരിതമായ ട്രയിലർ തന്നെയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന സിനിമാപ്രേമികൾക്ക് ഇത് ഒരു വിരുന്നായിരിക്കുമെന്ന് ട്രയിലറിൽ വ്യക്തം. അഞ്ചാം പാതിരയ്ക്ക് ശേഷം പ്രേക്ഷകരെ ആദ്യാവസാനം മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും 21 ഗ്രാംസ് എന്നാണ് ട്രയിലർ നൽകുന്ന സൂചന. ടീസറിന് ശേഷം പുറത്തു വന്ന ചിത്രത്തിലെ ആദ്യഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു.
21 ഗ്രാംസ് മാർച്ച് പതിനെട്ടിന് റിലീസ് ചെയ്യും. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമ്മിച്ച ചിത്രം നവാഗതനായ ബിബിന്‍ കൃഷ്ണ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രചനയും ബിബിന്റേത് തന്നെയാണ്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നന്ദകിഷോര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനൂപ് മേനോന് എത്തുന്നത്. ലെന, സംവിധായകന് രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്, നന്ദു, ശങ്കര്‍ രാമകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ക്യാമറ – ജിത്തു ദാമോദര്‍, എഡിറ്റിംഗ് – അപ്പു എന്‍ ഭട്ടതിരി, സംഗീതം – ദീപക് ദേവ്.