സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളും സന്തോഷങ്ങളും എല്ലാം സുപ്രിയ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ അത്തരത്തില്‍ ഒരു സന്തോഷവാര്‍ത്ത ആണ് താരം ആരാധകര്‍ക്കായി ഷെയര്‍ ചെയ്യുന്നത്. കുട്ടിക്കാലത്ത് തന്റെ സഹപാഠിയായിരുന്ന ശശികലയെ ആണ് താരം സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തികളിലൊരാളാണ് ശശികല എന്നും ശശികലയെ ആളുകള്‍ക്ക് പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ് എന്നും ആണ് സുപ്രിയ കുറിച്ചിരിക്കുന്നത്
മാത്രമല്ല സ്വപ്നങ്ങള്‍ക്ക് ചിറകുകള് വിരിച്ച് അവള് ആഗ്രഹങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കുകയാണെന്നും താരം കുറിച്ചു. ഇരുവരും ചെന്നൈയില്‍ നടന്ന ഒരു വിവാഹ വിരുന്നില്‍ ആണ് കണ്ടുമുട്ടിയത്. ഇപ്പോള്‍ ഇരുവരും ഒരുമിച്ച് എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു കൊണ്ടാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.പോരാട്ട വീര്യം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ശശികല എന്നും അവളുടെ ആഗ്രഹങ്ങളെല്ലാം പിടിച്ചടക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.നടന് പൃഥ്വിരാജ് ആടുജീവിതം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വേണ്ടി ഇന്ത്യ വിട്ടത് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയായിരുന്നു. ചിത്രത്തിനായി 20 കിലോ ഭാരം കുറച്ച് താടിയും മുടിയും നീട്ടി വേറിട്ട ലുക്കില്‍ താരം ആരാധകരെ അമ്പരപ്പിച്ചിരുന്നു. തന്നെ ഇനി സ്ക്രീനില്‍ കണ്ടാല്‍ മതിയെന്നും തനിക്ക് തന്റെതായ ഒരു സ്പേസ് വേണം എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു കുറിപ്പ് പോസ്റ്റ് പൃഥ്വി ഷെയര്‍ ചെയ്തിരുന്നു.