പൃഥ്വിരാജിനൊപ്പമുള്ള പഴകാല പ്രണയചിത്രം പങ്കുവച്ച് സുപ്രിയ മേനോന്. വിവാഹത്തിന് മുന്‍പേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. പോക്കിരി രാജയുടെ ഷൂട്ടിംഗ് വേളയില്‍ പൃഥ്വിരാജ് കാര്‍ സ്വന്തമാക്കിയിരുന്നു. ഔദ്യോഗിക ചിത്രങ്ങളില്‍ സുപ്രിയ ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.
View this post on Instagram
കൃത്യമായ വര്‍ഷം അറിയില്ലെന്നു പറഞ്ഞാണ് സുപ്രിയ പോസ്റ്റ് പങ്കുവച്ചത്. ഇതിന് താഴെ വര്‍ഷം 2010 ആണെന്നും പൃഥ്വിരാജിന്റെ തേവരയിലെ ഫ്ളാറ്റിലേക്ക് ലൈറ്റ് വാങ്ങാന്‍ പനമ്പള്ളി നഗറിലെ കടയില്‍ ഇരുവരും ഒന്നിച്ചെത്തിയത് താന്‍ ഓര്‍ക്കുന്നുണ്ടെന്നും ഒരു ആരാധകന് കമന്റിട്ടു. ഇതിന് താഴെ മറുപടിയുമായി സുപ്രിയയും രംഗത്തെത്തി. താങ്കള്‍ക്ക് നല്ല ഓര്മ ശക്തിയാണല്ലോ എന്നാണ് സുപ്രിയ പറഞ്ഞത്.
2011ലായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തില്വച്ചാണ് പൃഥ്വിരാജിനെ കാണുന്നതും പ്രണയത്തിലാകുന്നതും. മലയാളിയാണെങ്കിലും മുംബൈയിലാണ് സുപ്രിയ ജനിച്ചു വളര്‍ന്നത്. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയിലെ കേന്ദ്രബിന്ദുകൂടിയാണ് സുപ്രിയ. അലംകൃതയാണ് ഇവരുടെ മകള്‍.