Categories: ActressCelebrities

കണ്ടാൽ ആരും അത്ഭുതപ്പെടുന്ന മേക്കോവറുമായി സുരഭി ലക്ഷ്മി,

സോഷ്യല്‍ മീഡിയയിൽ മിക്കവാറും അഭിനയലോകത്തിലെ  സെലിബ്രിറ്റികളുടെ മറ്റും  വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വൈറല്‍ ആവുന്നതെന്തെന്നാൽ നടി സുരഭി ലക്ഷ്മി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളാണ് പുതിയ മാസ്സ് ലുക്കിനെ കുറിച്ചും വര്‍ക്കൗട്ട് ഡയറ്റിനെ കുറിച്ചുമൊക്കെ താരം തുറന്ന് പറയുകയും ചെയ്യുന്നുണ്ട്.

Surabhi Lakshmi

സുരഭി ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ,

‘ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വര്‍ക്കൗട്ട് തുടങ്ങിയതിനു ശേഷം മുടങ്ങി പോകല്‍ ആയിരുന്നു പതിവ്. എന്നാല്‍ ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഷൂട്ടിന് പോയപ്പോള്‍, ഡിക്യുവിന്റെ പേഴ്‌സനല്‍ ട്രെയിനര്‍ അരുണ്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ശരീരം ഹെല്‍ത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കുറുപ്പിന്റെ ഷൂട്ടിനു ശേഷം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വര്‍ക്കൗട്ട് മുടങ്ങി.

‘ശരീര സൗന്ദര്യത്തിന് അധികം പ്രാധാന്യം നല്‍കാതിരുന്ന ആളായിരുന്നു താന്‍. എന്നാല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങി. ‘ലോക്ഡൗണ്‍ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഫ്രണ്ടും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ഡൗണിന് ശേഷം ജിമ്മുകള്‍ തുറക്കാത്ത സാഹചര്യം ആയതിനാല്‍ ആദ്യം വീട്ടില്‍ ആയിരുന്നു ട്രെയിനിങ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മില്‍ വര്‍ക്കൗട്ട് തുടരുകയായിരുന്നു.

Surabhi Lakshmi1

‘വര്‍ക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വര്‍ക്കൗട്ട് മുടങ്ങിയിരുന്നു. എന്നാല്‍ സമയം കിട്ടുമ്പോളൊക്കെ  ജിമ്മില്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വര്‍ക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു. സാധാരണ കഴിക്കാറുള്ള ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനിന് പകരം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ, അതിന്റെ അളവ് കുറച്ച്‌ കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാന്‍ ഫോളോ ചെയ്യാനാണ് ട്രെയിനറായ രൂപേഷ് രഘുനാഥ് നിര്‍ദ്ദേശിച്ചത്. അതിന്റെ മാറ്റം നല്ലപോലെ അറിയാനുണ്ട്.’

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago