മലയാളത്തിന്റെ പ്രിയപ്പെട്ട ഹാസ്യ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്.സീരിയൽ പരമ്പരയിലൂടെ സിനിമാ ലോകത്തേക്കെത്തിയ താരം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഒരു മികച്ച നടനാണ്.അതെ പോലെ തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് സുരാജ് വെഞ്ഞാറമ്മൂടിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ലൊരു കഥാപാത്രമാണ്. 2019 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒരു ചിത്രമാണിത് . രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൗബിൻ താഹിർ,സൈജു കുറുപ്പ്,പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരുന്നു.
ഈ ചിത്രത്തിലെ ഭാസ്ക്കര പൊതുവാള് എന്ന കഥാപാത്രത്തെക്കുറിച്ച് തികച്ചും അവിസ്മരണീയമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന് സുരാജ് വെഞ്ഞാറമ്മൂട്. “എന്റെ മുഖത്ത് അവര്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു. മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്പില് ചെന്നപ്പോള്‍ മരിച്ചുപോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്. ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറികൊണ്ട് മക്കളെ, അച്ഛനെപോലെ തന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത്”