സംവിധായകൻ ജോഷിയും സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് ‘പാപ്പൻ’ പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 7 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിൻറെ വിശേഷങ്ങൾ ഇരുകൈയ്യും നീട്ടിയാണ് ആസ്വാദകർ ഏറ്റെടുത്തത്.”പാപ്പൻ “എന്നു പേരിട്ട പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലുണ്ടാക്കിയ തരംഗമായിരുന്നു. മാർച്ച് അഞ്ചിന് ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് “പാപ്പൻ”.
ലേലം, പത്രം, വാഴുന്നോര്‍, ഭൂപതി തുടങ്ങിയ ജോഷി സിനിമകളിലെ സുരേഷ് ഗോപിയുടെ ചാക്കോച്ചി, കുട്ടപ്പായി തുടങ്ങിയ ഹിറ്റ് വേഷങ്ങൾ എക്കാലവും സിനിമാപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണ്. 7 വർഷങ്ങൾക്ക് ശേഷം ജോഷിയും വീണ്ടും പുതിയ സിനിമയ്ക്കായി ഒരുമിക്കുമ്പോഴും ഒരു ബ്ലോക്ക് ബസ്റ്റർ തന്നെയാകും എന്ന തരത്തിലാണ് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നതും. ഒപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത.
പ്രഗത്ഭനായ സംവിധായകൻ ജോഷി സർ ഷൂട്ട് കാര്യങ്ങൾക്കായി വിളിച്ച് തുടങ്ങിയെന്നും മാർച്ച് 5 ന് തന്നെ ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങുമെന്നും ഈരാറ്റുപേട്ട, തൊടുപുഴ,പാലാ എന്നിവിടങ്ങളിലാണ് ഷൂട്ടിങ്ങെന്നും സുരേഷ് ഗോപി വ്യക്തമാക്കി.സുരേഷ് ഗോപിയോടൊപ്പം സണ്ണി വെയിൻ, കനിഹ, നൈല ഉഷ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, നീത പിള്ള, ഷമ്മി തിലകൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Like this:
Like Loading...
Related