Categories: Malayalam

‘പാപ്പൻ്റെ’ പുതിയ വിശേഷം പങ്കുവെച്ച് സുരേഷ് ഗോപി

സംവിധായകൻ ജോഷിയും സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് ‘പാപ്പൻ’ പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 7 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിൻറെ വിശേഷങ്ങൾ ഇരുകൈയ്യും നീട്ടിയാണ് ആസ്വാദകർ ഏറ്റെടുത്തത്.”പാപ്പൻ “എന്നു പേരിട്ട പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലുണ്ടാക്കിയ തരംഗമായിരുന്നു. മാർച്ച് അഞ്ചിന് ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.ഹിറ്റ് ചിത്രമായ  പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് “പാപ്പൻ”.

ലേലം, പത്രം, വാഴുന്നോര്‍, ഭൂപതി തുടങ്ങിയ ജോഷി സിനിമകളിലെ സുരേഷ് ഗോപിയുടെ ചാക്കോച്ചി, കുട്ടപ്പായി തുടങ്ങിയ ഹിറ്റ്  വേഷങ്ങൾ എക്കാലവും സിനിമാപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണ്. 7  വർ‍ഷങ്ങൾക്ക് ശേഷം ജോഷിയും വീണ്ടും പുതിയ സിനിമയ്ക്കായി ഒരുമിക്കുമ്പോഴും ഒരു ബ്ലോക്ക് ബസ്റ്റർ തന്നെയാകും എന്ന തരത്തിലാണ് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നതും. ഒപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത.

പ്രഗത്ഭനായ സംവിധായകൻ ജോഷി സർ ഷൂട്ട് കാര്യങ്ങൾക്കായി വിളിച്ച് തുടങ്ങിയെന്നും മാർച്ച് 5 ന് തന്നെ ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങുമെന്നും  ഈരാറ്റുപേട്ട, തൊടുപുഴ,പാലാ എന്നിവിടങ്ങളിലാണ് ഷൂട്ടിങ്ങെന്നും സുരേഷ് ഗോപി വ്യക്തമാക്കി.സുരേഷ് ഗോപിയോടൊപ്പം സണ്ണി വെയിൻ, കനിഹ, നൈല ഉഷ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, നീത പിള്ള, ഷമ്മി തിലകൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago