അന്ന് ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ തന്റെ വയറില്‍ സുരേഷ്ഗോപി അനുഗ്രഹിച്ചപ്പോള്‍ അതില്‍ അശ്ലീലം കണ്ടെത്തിയവരായിരുന്നു ഏറെയും. പിന്നീട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക മക്കളോടൊപ്പം നേരിട്ട് ചെന്ന് ശ്രീലക്ഷ്മിയെ കണ്ടിരുന്നു. ഇപ്പോഴിതാ അന്ന് തലോടി അനുഗ്രഹിച്ച കുഞ്ഞിനെ കാണാന്‍ സുരേഷ് ഗോപിയെത്തി.
ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട്ടിലെത്തി ഇരുവര്‍ക്കും മധുരപലഹാരങ്ങള്‍ നല്കി. കോവിഡ് കാലമായതിനാലും നിരവധി പരിപാടികളില്‍ പങ്കെടുത്ത് വരുന്നതു കൊണ്ടും അദ്ദേഹം മുറ്റത്ത് നിന്ന് സുഖാന്വേഷണം നടത്തി ഉടന്‍ മടങ്ങുകയും ചെയ്തു.
അതേ സമയം ഒല്ലൂര്‍ എസ് ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച് താരം വിവാദത്തിലായിരുന്നു. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടയിലാണ് സംഭവം. മേയറല്ല.. ഞാന്‍ എംപിയാണ് ഒരു സല്യൂട്ട് ആകാം. പഴയ ശീലങ്ങള്‍ ഒന്നും മറക്കേണ്ട എന്നാണ് താരം എസ് ഐയോട് പറഞ്ഞത്.
സൂപ്പര്‍ഹിറ്റ് സംവിധായകന് ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണ തിരക്കുകളിലാണ് സുരേഷ് ഗോപി. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ളൈ, കനിഹ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന കാവലിന്റെ ഷൂട്ടും താരം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. രാഹുല്‍ രാമചന്ദ്രന് ഒരുക്കുന്ന ചിത്രമാണ് മറ്റൊന്ന്. ടഏ251 എന്ന ഒരു താത്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കൊച്ചിയിലുള്ള അറുപത്തഞ്ചുകാരനായ വാച്ച് മെക്കാനിക്കായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ് ചിത്രം.