ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന് അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഗെയിം ഷോയിലാണ് കുഞ്ചാക്കോ ബോബന് തന്റെ പ്രതിഫലം തുറന്നു പറഞ്ഞത്.
ആദ്യ അഭിനയത്തിന് അമ്പതിനായിരം രൂപയാണ് ലഭിച്ചതെന്ന് ചാക്കോച്ചന് വെളിപ്പെടുത്തി. പിന്നാലെ സുരേഷ് ഗോപിയും തനിക്ക് സിനിമയില്‍ ലഭിച്ച ആദ്യ പ്രതിഫലം തുറന്നു പറഞ്ഞു. നവോദയ അപ്പച്ചന് നിര്‍മ്മാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 2500 രൂപയുടെ ചെക്ക് ആണ് ഈ സിനിമക്ക് പ്രതിഫലമായി കിട്ടിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അപ്പച്ചന് സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന് പറഞ്ഞത്. ചെക്കിലെ പൂജ്യം കണ്ടോ, ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടുവരണം എന്നാണ് അപ്പച്ചന് സാര്‍ അന്ന് പറഞ്ഞതെന്നും സുരേഷ്ഗോപി പറഞ്ഞു.
1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിന്റെ രചനയും സംവിധാനവും ഫാസിലായിരുന്നു. ചിത്രം സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മിച്ചത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബന് എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു. ഉദയാ എന്ന ബാനറുമായി വീണ്ടും സജീവമാവുകയാണ് ചാക്കോച്ചന്. മാലിക്കിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന സിനിമ നിര്‍മ്മിക്കുന്നത് ഉദയയുടെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ്. അരവിന്ദ് സ്വാമിക്കൊപ്പം ഒറ്റ്, ഭീമന്റെ വഴി, പട, അറിയിപ്പ്, അഞ്ചാം പാതിര രണ്ടാം ഭാഗം, എന്നാ താന്‍ കേസ് കൊട് എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.